മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി

തിരുവനന്തപുരം മാര്‍ച്ച് 4: മുഖ്യമന്ത്രി പണറായി വിജയന് വധ ഭീഷണി. പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ വധിക്കുമെന്നാണ് കത്തിലുള്ളത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വന്നത്. സിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമിനും വധഭീഷണിയുണ്ട്. കത്ത് പോലീസിന് കൈമാറി.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി കടുത്ത വിമര്‍ശനമാണ് എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് വിഭാഗങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ഉന്നയിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം