ന്യൂഡല്‍ഹി മാര്‍ച്ച് 4: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. കേസിലെ പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി വിചാരണ കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കാന്‍ മുന്‍പ് പുറപ്പെടുവിച്ചിരുന്ന മരണവാറന്റ് കോടതി സ്റ്റേ ചെയ്തത്.
കേസില്‍ എല്ലാ പ്രതികളുടെയും നിയമപരമായ നടപടികളെല്ലാം ഇതോടെ പൂര്‍ത്തിയായി. ദയാഹര്‍ജികള്‍ തള്ളിയ സാഹചര്യത്തില്‍ വിചാരണകോടതി പുതിയ മരണവാറന്റ് പുറപ്പെടുവിക്കും.