മലപ്പുറം മാര്‍ച്ച് 2: ലഹരി ഉപയോഗം സംബന്ധിച്ച് വിചിത്ര ഉത്തരവുമായി കാലിക്കറ്റ് സര്‍വ്വകലാശാല. 2020-21 അധ്യയന വര്‍ഷം മുതല്‍ അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മദ്യമോ ലഹരിയോ ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ പ്രവേശനം ലഭിക്കൂവെന്നാണ് ഉത്തരവില്‍ പറയുന്നത്. ലഹരി വിരുദ്ധ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫെബ്രുവരി 27ന് ഉത്തരവ് ഇറക്കിയത്.
വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗം ഡീന്‍ എല്ലാ കോളേജുകള്‍ക്കും സര്‍വ്വകലാശാല വിവിധ വകുപ്പ് തലവന്മാര്‍ക്കും ഇത് സംബന്ധിച്ച് ഇമെയില്‍ അയച്ചു. മദ്യം ഉള്‍പ്പടെ ലഹരി ഉപയോഗിക്കുന്നവരുടെ മക്കള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള എയ്ഡഡ്, സ്വാശ്രയ കോളേജുകളില്‍ ഇനിമുതല്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ പ്രവേശനം ലഭിക്കില്ല.