അങ്കമാലി ഫെബ്രുവരി 26: മലയാളം ഐക്യവേദി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സെന്ററിന്റെയും ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ലോക മാതൃഭാഷാ വാരാചരണം റോജി.എം.ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോള്‍ അദ്ധ്യക്ഷത വഹിച്ചു.
മാനവസംസ്‌കൃതി രൂപം പ്രാപിക്കുന്നത് മാതൃഭാഷയിലൂടെയാണെന്നും മാതൃഭാഷയെ അവഗണിക്കുന്നത് വ്യക്തിത്വ വികാസത്തിന് വിഘാതമാകുമെന്നും റോജി.എം.ജോണ്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. മലയാള ഐക്യവേദി സംസ്ഥാന കണ്‍വീനര്‍ എ.പി.അശ്വതി ഭാഷാ ദേശീയതയുടെ മതേതര ഇന്ത്യ എന്ന വിഷയത്തേക്കുറിച്ച് പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സെന്റര്‍ കണ്‍വീനര്‍ ടി.എം വര്‍ഗ്ഗീസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസ്സി റാഫേല്‍, മലയാളം ഐക്യവേദി ജില്ലാ സെക്രട്ടറി പി.വി രമേശന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. സുരേഷ്, കാലടി.എസ് മുരളീധരന്‍, എസ്.രുപീമ, എ.എസ്. ഹരിദാസ്, പി.വി റാഫേല്‍, എ.സെബാസ്റ്റ്യന്‍, കെ.വി.എസ്. സാബു, അബീന പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.