വയനാട് കളക്ടറുടെ വസതിക്ക് നേരെ കല്ലേറ്

വയനാട് ഫെബ്രുവരി 25: വയനാട് ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ്. ഇന്ന് പുലര്‍ച്ചെയാണ് ഒന്നരയോടെയാണ് സംഭവം. സംഭവം അറിഞ്ഞതോടെ പോലീസ് സ്ഥലത്തെത്തി. വിശദമായ പരിശോധനയും അന്വേഷണവും നടക്കുകയാണ്. കല്ലേറില്‍ കളക്ടറുടെ ഔദ്യോഗിക വസതിയുടെ ഓടുകള്‍ക്ക് കേടുപാടുണ്ടായിട്ടുണ്ട്. സംഭവസമയത്ത് കളക്ടര്‍ വീട്ടിലുണ്ടായിരുന്നു.

തണ്ടര്‍ ബോള്‍ട്ട് സൈനികരും സുരക്ഷാ ജീവനക്കാരും എല്ലാം ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ പരിശോധന നടത്തിയെങ്കിലും കല്ലെറിഞ്ഞത് ആരെന്ന് കണ്ടെത്താനായിട്ടില്ല. മാവോയിസ്റ്റ് ഭീഷണി അടക്കമുള്ള പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് നിലവിലെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →