കൊച്ചി ഫെബ്രുവരി 25: കൊച്ചിയില്‍ സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാത്ത സംഭവത്തില്‍ അറസ്റ്റിലായ കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂള്‍ അധികൃതര്‍ റിമാന്‍ഡില്‍. സ്കൂള്‍ മാനേജര്‍ മാഗി അരൂജ, ട്രസ്റ്റ് പ്രസിഡന്റ് മെല്‍ബിന്‍ ഡിക്രൂസ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
അംഗീകാരമില്ലാത്ത സ്കൂള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. സിബിഎസ്ഇ അംഗീകാരമില്ലെന്നത് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മറച്ചുവച്ചതിനാണ് തോപ്പുംപടി പോലീസ് സ്കൂള്‍ മാനേജരെയും ട്രസ്റ്റ് പ്രസിഡന്റിനെയും അറസ്റ്റ് ചെയ്തത്. വഞ്ചനാ കുറ്റം ചുമത്തിയാണ് കേസ്. കഴിഞ്ഞ വര്‍ഷം വരെ മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥി കളെന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്താണ് പത്താം ക്ലാസ് പരീക്ഷ സ്കൂള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ അനുമതി ലഭിച്ചില്ല.

