ബന്ദിപ്പൂര്‍ യാത്രാനിരോധനം: കേരളം സുപ്രീംകോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി ഫെബ്രുവരി 19: ദേശീയപാത 212ല്‍ ബന്ദിപ്പൂര്‍-മുത്തങ്ങ വനപാതയിലൂടെയുള്ള രാത്രിയാത്ര നിരോധനത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചു. കേരളത്തിലെ മലബാര്‍ മേഖലയിലേക്കുള്ള ചരക്ക് ഗതാഗതത്തെ നിരോധനം ഗുരുതരമായി ബാധിച്ചുവെന്നും വ്യക്തമായ പഠനം നടത്താതെയാണ് യാത്രാനിരോധനം ഏര്‍പ്പെടുത്തിയതെന്നും സത്യാവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

രാത്രിയാത്രാ നിരോധനത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കര്‍ണാടകം നിര്‍ദ്ദേശിച്ച ബദല്‍ പാത പ്രശ്നങ്ങല്‍ പരിഹരിക്കാന്‍ പ്രായോഗികമല്ല. ഈ ബദല്‍ പാത കടന്നുപോകുന്നതും പരിസ്ഥിതി ദുര്‍ബലമേഖലയിലൂടെയാണ്. അത്തരമൊരു പാതയ്ക്ക് കേന്ദ്ര വന-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനും സമയമെടുക്കും. ബദല്‍ പാത പെട്ടെന്ന് പ്രായോഗികമല്ലാത്തതിനാല്‍ ബന്ദിപ്പൂര്‍ യാത്രാനിരോധനം ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →