മലപ്പുറം ഫെബ്രുവരി 19: തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് കുട്ടികളെ ചികിത്സിച്ച ശിശുരോഗ വിദഗ്ധന്‍ ഡോ. നൗഷാദ്. കുട്ടികള്‍ക്ക് ജനിതക രോഗമായ സിഡ്സ് ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു. മരണകാരണമറിയാന്‍ രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം അമൃത ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മരിച്ച ആറ് കുട്ടികളില്‍ രണ്ട് കുട്ടികളെയാണ് നൗഷാദ് ചികിത്സിച്ചിരുന്നത്. ഇവര്‍ക്ക് അപസ്മാരത്തിന്‍റെ ലക്ഷണങ്ങളുണ്ടായിരുന്നു. സാധാരണ സിഡ്സ് എന്ന ജനിതകരോഗമുണ്ടായാല്‍ ഒരു വയസ്സിനുള്ളില്‍ മരണം സംഭവിക്കും. എന്നാല്‍, ഒരു കുട്ടി 4 വയസ്സുവരെ ജീവിച്ചത് അദ്ഭുതമാണെന്നും ഡോക്ടര്‍ പറയുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ചെമ്പ്ര തറമ്മല്‍ റഫീഖ്-സബ്ന ദമ്പതികളുടെ നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് ഒമ്പത് വര്‍ഷത്തിനിടെ മരിച്ചത്.