അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍: സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി ഫെബ്രുവരി 18: സംസ്ഥാനത്ത് അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാപകമാകുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഒരോ ഫ്ളക്സിനും പിഴ ഈടാക്കിയിരുന്നെങ്കില്‍ ഖജനാവ് നിറഞ്ഞേനെയെന്ന് കോടതി ചോദിച്ചു. എന്ത്കൊണ്ട് പിഴ ഈടാക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് എല്ലാ പോലീസ് സ്റ്റേഷനിലേക്കും സര്‍ക്കുലര്‍ അയച്ചതായി ഡിജിപി കോടതിയെ അറിയിച്ചു. അനധികൃത ബോര്‍ഡുകള്‍ മാറ്റാന്‍ സര്‍ക്കുലര്‍ ഇറക്കിയതായി റോഡ് സുരക്ഷാ അതോറിറ്റി കമ്മീഷണറും കോടതിയില്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →