കൊച്ചി ഫെബ്രുവരി 15: കൊച്ചി മെട്രോ തൈക്കൂട്ടം മുതല്‍ പേട്ട വരെയുള്ള ഒന്നര കിലോമീറ്റര്‍ പാതയില്‍ പരീക്ഷണ ഓട്ടം തുടങ്ങി. മെട്രോയുടെ ആദ്യഘട്ടത്തിന്റെ അവസാന ഭാഗം കമ്മീഷന്‍ ചെയ്യുന്നതിന് മുന്നോടിയായിട്ടായിരുന്നു പരീക്ഷണ ഓട്ടം. തൈക്കൂട്ടം മുതല്‍ പേട്ട വരെയുള്ള ഒന്നര കിമീ ഭാഗത്ത് രാവിലെ ഏഴര മുതലാണ് പരീക്ഷണ ഓട്ടം തുടങ്ങിയത്.
തൈക്കൂടത്ത് നിന്നും മണിക്കൂറില്‍ അഞ്ചു കിമീ വേഗതയിലാണ് ട്രെയിന്‍ ഓടിച്ചത്. പേട്ട സ്റ്റേഷന് സമീപത്ത് അര മണിക്കൂറോളം നിര്‍ത്തിയിട്ട ശേഷം വീണ്ടും തിരികെ തൈക്കൂടത്തേക്ക് ട്രെയിന്‍ ഓടിച്ചു. വരും ദിവസങ്ങളില്‍ ട്രെയിനിന്റെ വേഗത കൂട്ടി പരീക്ഷണ ഓട്ടം നടത്തും.

