ന്യൂഡല്‍ഹി ഫെബ്രുവരി 13: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി കാല്‍ ലക്ഷം രൂപയുടെ 30 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇടപാടിന് ധാരണയായി. ഇക്കാര്യം അടുത്തയാഴ്ച കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും. എംഎച്ച്-60ആര്‍ സീഹോക്ക് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ നാവികസെനയ്ക്ക് വേണ്ടിയാണ് വാങ്ങുന്നതെന്നാണ് വിവരം.
ഡൊണാള്‍ഡ് ട്രംപ് ഈ മാസം 24,25 തീയതികളില്‍ ഇന്ത്യാ സന്ദര്‍ശനം നടത്തും. ട്രംപിനൊപ്പം ഭാര്യ മിലാനിയും ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. മോദിയുടെ പ്രത്യേക ക്ഷണപ്രകാരം അഹമ്മദാബാദും ട്രംപ് സന്ദര്‍ശിച്ചേക്കും.

