തിരുവനന്തപുരം ഫെബ്രുവരി 13: തിരുവനന്തപുരം-കാസര്‍കോട് അര്‍ദ്ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ തിരുവനന്തപുരം-നെടുമ്പാശ്ശേരി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാകും കടന്നുപോവുക. പ്രധാന പട്ടണങ്ങളിലൂടെ പോകുന്ന പാത കേരളത്തിലെ ഐടി പാര്‍ക്കുകള്‍ക്കും ഗുണമാകും.
സംസ്ഥാനത്തെ ഏത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ടുമണിക്കൂറില്‍ത്താഴെ സമയത്തിനുള്ളില്‍ വിമാനത്താവളങ്ങളിലെത്താനാകും. പ്രവാസികള്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്ന് കെ-റെയില്‍ മാനേജിങ് ഡയറക്ടര്‍ വി അജിത്കുമാര്‍ പറഞ്ഞു. പദ്ധതിയുടെ ആകാശസര്‍വേ പൂര്‍ത്തിയായി. വിശദ പദ്ധതി റിപ്പോര്‍ട്ടും അലൈന്‍മെന്റും അടുത്ത മാസത്തോടെ തയ്യാറാകും. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് 532 കിമീ നീളമുണ്ടാകും.

