ന്യൂഡല്‍ഹി ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണമുറപ്പിച്ച് ആം ആദ്മി പാര്‍ട്ടി. നിലവില്‍ 58 സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. 20 സീറ്റ് വരെ ഒരു ഘട്ടത്തില്‍ ലീഡ് നിലയുയര്‍ത്തിയെങ്കിലും ബിജെപിക്ക് പ്രതീക്ഷിച്ച സീറ്റ് നേടാനായില്ല. കോണ്‍ഗ്രസിനായി ഹാരൂണ്‍ യൂസഫ് ആദ്യം ലീഡ് ചെയ്തെങ്കിലും പിന്നീടത് നഷ്ടമായി.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉള്‍പ്പടെ ബിജെപി കേന്ദ്ര നേതൃത്വവും കേന്ദ്ര മന്ത്രിമാരും ഒന്നാകെ അണിചേര്‍ന്നിട്ടും ഭരണത്തുടര്‍ച്ച ഉറപ്പാക്കി ആം ആദ്മി സര്‍ക്കാര്‍. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായി എന്നതാണ് ബിജെപിക്ക് ആശ്വാസം പകരുന്നത്.