തിരുവനന്തപുരം ഫെബ്രുവരി 8: സംസ്ഥാന ബജറ്റില്‍ തിരുവനന്തപുരത്തെ തഴഞ്ഞെന്ന് ആക്ഷേപം. അടിസ്ഥാന സൗകര്യ പാക്കേജ് ഇല്ലാത്തത് സംരംഭകര്‍ക്ക് തിരിച്ചടിയാകുമെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ്. തിരുവനന്തപുരത്തെ അവഗണിച്ചതിനെതിരെ ജനപ്രതിനിധികളും രംഗത്തെത്തി.
സംസ്ഥാന ബജറ്റില്‍ കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. വയനാട് പാക്കേജിന് 2000 കോടിയും ഇടുക്കി പാക്കേജിന് 1000 കോടിയും വകയിരുത്തി. എന്നാല്‍ ഐടി മേഖലയിലടക്കം നിരവധി നിക്ഷേപ പദ്ധതികള്‍ പ്രതീക്ഷിക്കുന്ന തലസ്ഥാന നഗരമായ പദ്ധതികളൊന്നും ബജറ്റിലില്ല.

