തിരുവനന്തപുരം ഫെബ്രുവരി 7: സംസ്ഥാനത്തിന്റെ മെട്രോ നഗരമായ കൊച്ചിയുടെ വളര്‍ച്ചയ്ക്കായി ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍. കൊച്ചിയുടെ വികസനത്തിനായി 6000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ധനമന്ത്രി അറിയിച്ചു. ജില്ലയില്‍ പരിസ്ഥിതി സൗഹൃദ നഗര ഗതാഗത സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി മെട്രോ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി രൂപ ചെലവ് വരും. മെട്രോ വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ബസ്, ഇവയ്ക്കെല്ലാം ഏകീകൃത ടിക്കറ്റ് കാര്‍ഡ് കൊണ്ടുവരും. സുരക്ഷിത നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക്, റോഡ് സേഫ്റ്റി മെട്രോ റെയില്‍ തുടങ്ങിയവക്കായി 239 കോടി രൂപ അനുവദിച്ചു.

