ബെയ്ജിങ് ഫെബ്രുവരി 6: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 5ന് മുമ്പ് ചൈനീസ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് അനുവദിച്ച റെഗുലര്‍, ഇ-വിസകള്‍ റദ്ദാക്കിയതായി ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു. ഹോങ്കോങ്, മക്കാവൂ, തായ്വാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് ബാധകമല്ല. ചൈനയിലുള്ളവരോ ജനുവരി 15ന് ശേഷം ഇവിടെ എത്തിയവരോ ആയ വിദേശികള്‍ വിമാനമാര്‍ഗമോ, ജലമാര്‍ഗമോ, കരമാര്‍ഗമോ ഇന്ത്യയിലേക്ക് കടക്കുന്നതിനും വിലക്കുണ്ട്.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മ്യാന്‍മര്‍, ബംഗ്ലാദേശ് അതിര്‍ത്തികളില്‍ ഇന്ത്യ സ്ക്രീനിങ്ങും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയുമാണ് പരിശോധന ഏര്‍പ്പെടുത്തിയിട്ടുള്ളത്.

