ന്യൂഡല്‍ഹി ഫെബ്രുവരി 4: പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. പൗരത്വ നിയമഭേദഗതിക്കും എന്‍ആര്‍സിക്കുമെതിരായ മുദ്രാവാക്യങ്ങളുമായി ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. അനന്ത്കുമാര്‍ ഹെഗ്ഡേയുടെ ഗാന്ധിവിരുദ്ധ പരാമര്‍ശം ഉയര്‍ത്തി കോണ്‍ഗ്രസ് ലോക്സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചു. ലോക്സഭയില്‍ കോണ്‍ഗ്രസും ഡിഎംകെയും ഇടത്പക്ഷവും നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ത്രിണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തില്ല.
സ്പീക്കര്‍ ഓം ബിര്‍ള പ്രതിഷേധങ്ങളുണ്ടായിട്ടും ചോദ്യോത്തര വേള തുടര്‍ന്നു. രാജ്യസഭ കൊറോണ വിഷയം ചര്‍ച്ച ചെയ്തു.

