കേന്ദ്ര ബജറ്റ് 2022: ജി 20 ഉച്ചക്കോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും

ന്യൂഡല്‍ഹി ഫെബ്രുവരി 1: കേന്ദ്ര ബജറ്റ് 2022ല്‍ ജി 20 ഉച്ചക്കോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഇതിനായി 100 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 19 പ്രമുഖ രാജ്യങ്ങളുടെ സര്‍ക്കാരുകളും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്നതാണ് വികസിത-വികസ്വര രാജ്യങ്ങളുടെ ജി 20 കൂട്ടായ്മ. ഒരോ വര്‍ഷവും അജണ്ട തയ്യാറാക്കിയാണ് ജി 20 പ്രവര്‍ത്തിക്കുക.

2022ല്‍ ഇന്ത്യക്ക് ജി 20 ഉച്ചക്കോടിയുടെ അജണ്ട തീരുമാനിക്കാനാകും. എല്ലാ രാജ്യങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്നതാണ് ജി 20. ഒരോ വര്‍ഷവും ഒരോ രാജ്യങ്ങള്‍ക്കാകും കൂട്ടായ്മയുടെ അധ്യക്ഷ പദവി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →