ന്യൂഡല്‍ഹി ജനുവരി 27: രാഷ്ട്രീയ കണക്കുകള്‍ തീര്‍ക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. പശ്ചിമബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച ബിജെപിയുടെ ഹര്‍ജി കേള്‍ക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത്.
ബിജെപിക്കുവേണ്ടി ഗൗരവ് ഭാട്ടിയും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനായി കപില്‍ സിബലുമാണ് കോടതിയില്‍ ഹാജരായിരുന്നത്. ബിജെപി വക്താവ് ഗൗരവ് ബന്‍സാലാണ് ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ഹര്‍ജി നല്കാന് രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിക്ക് അവകാശമില്ലെന്നാണ് കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചത്. രാഷ്ട്രീയ തര്‍ക്കമായി മാറിയതോടെ ചീഫ് ജസ്റ്റിസ് ഇടപെട്ടത്. രണ്ട് വിഭാഗവും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നും അതിനാല്‍ ടിവി ചാനലുകളില്‍ പോയി ഇത്തരം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതാണ് നല്ലതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

