നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വനിയമ പ്രതിഷേധം: സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ഇന്ന് വിശദീകരണം നല്‍കിയേക്കും

തിരുവനന്തപുരം ജനുവരി 27: നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയേല്‍ക്കും. സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്ക പ്രതിഫലിപ്പിക്കാനാണ് പൗരത്വനിയമത്തോടുള്ള എതിര്‍പ്പ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയെതെന്നാകും വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫീസാകും വിശദീകരണം നല്‍കുക.

പൗരത്വനിയമം സംസ്ഥാനത്തിന്റെ വിഷയമല്ലെന്നും സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ചൂണ്ടിക്കാട്ടി ശനിയാഴ്ചയാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. നയപ്രഖ്യാപനം സര്‍ക്കാര്‍ കാര്യമാണെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →