കൊറോണ വൈറസ് ബാധ ഗൗരവത്തോടെ കാണണമെന്ന് അഭ്യര്‍ത്ഥിച്ച് പിണറായി വിജയന്‍ വിദേശകാര്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം ജനുവരി 23: സൗദി അറേബ്യയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ യുണ്ടായ സംഭവം ഗൗരവത്തോടെ കാണണമെന്നും നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. രോഗബാധയുള്ളവര്‍ക്ക് വിദഗ്ദ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയില്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്സിനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തില്‍ സൗദിയില്‍ 30 മലയാളി നഴ്സുമാര്‍ നിരീക്ഷണത്തിലാണ്. കൊറോണ ബാധിതയായ ഒരു യുവതിയെ പരിചരിച്ച നഴ്സുമാരെയാണ് മുന്‍കരുതലെന്ന നിലയില്‍ പ്രത്യേക മുറിയിലേക്ക് മാറ്റിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →