ഹൈദരാബാദ് ജനുവരി 20: ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. അമരാവതി, വിശാഖപട്ടണം, കുര്‍ണൂല്‍ എന്നിവയാണ് ഇനി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനങ്ങളാകുക. അമരാവതിയെ പ്രത്യേക തലസ്ഥാനമായി പ്രഖ്യാപിച്ച 2014ലെ ചട്ടം റദ്ദാക്കിക്കൊണ്ടാണ് ജഗന്‍ മോഹന്‍ റെഡ്ഡി മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയത്.
തലസ്ഥാനം അമരാവതിയില്‍ നിന്ന് മാറ്റുന്നതിനുള്ള എതിര്‍പ്പ് രൂക്ഷമായി തുടരുന്നതിനിടെയാണ് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. തലസ്ഥാനം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന്‍ നാരാ ലോകേശ്, സിപിഎം നേതാക്കള്‍ തുടങ്ങിയവര്‍ പദയാത്ര നടത്തിയിരുന്നു.