ന്യൂഡല്‍ഹി ജനുവരി 20: മലയാളി വ്യവസായിയും ഹോളിഡേ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സി സി തമ്പിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് തമ്പിയെ ഇഡി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
ഫോറക്സ്, ഫെമ നിയമലംഘനത്തിന്റെ പേരില്‍ സി സി തമ്പിക്കെതിരെ ഇഡി അന്വേഷണം നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തിന്റെ പേരില്‍ തമ്പിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ആയുധ വ്യാപാരി സഞ്ജയല്‍ ഭണ്ഡാരിയുമായും സി സി തമ്പിക്ക് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
തമ്പിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.