കാസര്‍കോട് ജനുവരി 16: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരവുമായി തലസ്ഥാന നഗരിയിലേക്ക്. കഴിഞ്ഞ വര്‍ഷം സെക്രട്ടേറിയേറ്റ് സമരത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പൂര്‍ണ്ണമായി പാലിച്ചില്ലെന്ന് ആരോപിച്ചാണ് വീണ്ടും സമരത്തിനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണി സമരം നടത്തിയത്.
മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 18 വയസിന് താഴെയുള്ളവരെ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ ചികിത്സയടക്കം യാതൊരു ആനുകൂല്യവും നല്‍കിയില്ല. മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് അര്‍ഹതയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന ഉറപ്പും പ്രത്യേക മെഡിക്കല്‍ ക്യാമ്പെന്ന വാഗ്ദാനവും നടന്നില്ല. നാലുമാസമായി പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നു. ഈ മാസം 30നാണ് സെക്രട്ടേറിയേറ്റ് മാര്‍ച്ച്.