ന്യൂഡല്‍ഹി ജനുവരി 16: സിഎഎയുടെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീംകോടതിയെ സമീപിച്ചു. ദേശീയ പൗരത്വ രജിസ്റ്ററിനുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടും മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ജനുവരി 10നാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്തു. 40,000ത്തോളം പേരുടെ പട്ടിക കേന്ദ്രസര്‍ക്കാരിന് കൈമാറിയ സാഹചര്യത്തിലാണ് ലീഗ് കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത് സ്റ്റേ ചെയ്യണമെന്നാണ് ലീഗിന്റെ ആവശ്യം.

