തിരുവനന്തപുരം ജനുവരി 15: കളിയിക്കാവിള എസ്ഐ വില്‍സനെ വെടിവച്ചു കൊന്ന സംഭവുമായി ബന്ധപ്പെട്ട് 18 പേര്‍ കസ്റ്റഡിയില്‍. രണ്ടുപേര്‍ തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളാണ്. കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നിവരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം.
എസ്ഐ വില്‍സനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ തൗഫീക്കും ഷമീമും അറസ്റ്റിലാണ്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. പ്രതികളെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച സംഘത്തില്‍ 17 പേരാണുള്ളതെന്നും ഇതില്‍ മൂന്ന് പേര്‍ക്കാണ് ചാവേര്‍ പരിശീലനം കിട്ടിയെന്നുമുള്ള വിവരം പുറത്തുവന്നിരുന്നു.