ശബരിമല യുവതീപ്രവേശനം: പുനഃപരിശോധന ഹര്‍ജികള്‍ ഒമ്പതംഗ ബഞ്ച് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി ജനുവരി 13: ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഹര്‍ജിയും ഒമ്പതംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന അഞ്ചംഗ ബഞ്ച് വിശാലബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട ഏഴ് നിര്‍ണായക ചോദ്യങ്ങള്‍ മാത്രമാണ് പരിഗണിക്കുകയെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ മാസം 17ന് കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതിന്റെ ഏകോപനച്ചുമതല സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന അഭിഭാഷകര്‍ക്ക് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →