ബാഗ്ദാദ് ജനുവരി 13: ഇറാഖിലെ സൈനിക താവളം ലക്ഷ്യം വെച്ച് നത്തിയ റോക്കറ്റ് ആക്രമണത്തില്‍ നാല് ഇറാഖ് സൈനികര്‍ക്ക് പരിക്കേറ്റതായി ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച അറിയിച്ചു. യുഎസ് സൈന്യമാണ് നേരത്തെ ഈ സൈനിക താവളം ഉപയോഗിച്ചിരുന്നത്. ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ ദുരന്തമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.
തലസ്ഥാനമായ ബാഗ്ദാദില്‍ നിന്നും ഏകദേശം 90 കിമീ അകലെയാണ് ബാല്‍ഡ് എയര്‍ ബേസ്. ഇറാഖിലെ ഏറ്റവും വലിയ സൈനിക താവളമാണിത്.