ലണ്ടന്‍ ജനുവരി 10: ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാക്കാനുള്ള പുതിയ കരാറിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി. ബില്ലിനെ അനുകൂലിച്ച് 330 വോട്ടും എതിര്‍ത്ത് 234 വോട്ടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശക്തമായ ഭൂരിപക്ഷം തേടി ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തില്‍ വന്നതോടെയാണ് ബ്രെക്സിറ്റ് കടമ്പ എളുപ്പം കടക്കാനായത്.
ജനുവരി 31ന് മുന്‍പ് കരാര്‍ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് ബോറിസ് ജോണ്‍സന്റെ വാഗ്ദാനം. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കിയിട്ടുള്ള സമയപരിധി 2020 ഡിസംബര്‍ 31 ആണ്.