മുന്‍ കേരള ഗവര്‍ണര്‍ ടിഎന്‍ ചതുര്‍വേദി അന്തരിച്ചു

ന്യൂഡല്‍ഹി ജനുവരി 6: മുന്‍ കേരള ഗവര്‍ണര്‍ ടി എന്‍ ചതുര്‍വേദി (90) അന്തരിച്ചു. ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. മുന്‍ ഐഐഎസ് ഉദ്യോഗസ്ഥനും 1984 മുതല്‍ 1989 വരെ ഇന്ത്യയുടെ കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലുമായിരുന്നു അദ്ദേഹം. 2002 മുതല്‍ 2007 വരെ കര്‍ണാടക ഗവര്‍ണറായിരുന്നു.

1991ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നിലവില്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ചെയര്‍മാന്‍ പദവി വഹിച്ചു വരികയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →