മരട് ഫ്ളാറ്റ് പൊളിക്കല്‍: പ്രകമ്പന തോത് അളക്കാന്‍ പത്തിടങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്ന് ഐഐടി വിദഗ്ധര്‍

കൊച്ചി ജനുവരി 4: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കാനായി സ്ഫോടനം നടത്തുമ്പോഴുണ്ടാകുന്ന പ്രകമ്പന തോത് അളക്കാന്‍ പത്തിടങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്ന് ചെന്നൈ ഐഐടിയില്‍ നിന്നെത്തിയ വിദഗ്ധര്‍ അറിയിച്ചു. ചെന്നൈയില്‍ നിന്നെത്തിയ സംഘം എറണാകുളം സബ് കളക്ടറുമായി ചര്‍ച്ച നടത്തി. ഡോ എ ഭൂമിനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് മരടിലെത്തിയത്. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന കെട്ടിടങ്ങളുടെ പഴക്കം, അവിടുത്തെ മണ്ണിന്റെ ഘടന, തുടങ്ങിയവ അനുസരിച്ച് പ്രകമ്പന തോതില്‍ മാറ്റം വരുമെന്ന് ഭൂമിനാഥന്‍ പറഞ്ഞു.

സ്ഫോടനത്തിന്റെ തലേദിവസമായിരിക്കും പ്രകമ്പന തോത് അളക്കാനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മരടിലെ ഫ്ളാറ്റുകളില്‍ സ്ഫോടനത്തിനുള്ള സമയക്രമം മാറ്റുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഇന്ന് ഉണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →