കോഴിക്കോട് ജനുവരി 3: അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് അമ്മമാരുടെ ഉപവാസ സമരം. അലന്‍-താഹ ഐക്യദാര്‍ഢ്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമരത്തില്‍ താഹയുടെ മാതൃ സഹോദരി, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരായ പി ഗീത, അജിത തുടങ്ങിയവരാണ് ഉപവാസത്തിലിരിക്കുന്നത്. കേസ് എന്‍ഐഎ ഏറ്റെടുത്ത സാഹചര്യത്തിലാണ് സമരം.
അലന്റെ പിതാവ് ഷുഹൈബും സമരപ്പന്തലിലെത്തി. എന്‍ഐഎ അന്വേഷണം വേണ്ടെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്നും സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമരക്കാര്‍ പറഞ്ഞു.