ജനുവരി 8ന് നടക്കുന്ന പണിമുടക്കില്‍ ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും

ന്യൂഡല്‍ഹി ജനുവരി 3: ബാങ്ക് ജീവനക്കാര്‍ ജനുവരി 8ന് പണിമുടക്കുന്നു. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതിനാല്‍ ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കില്ല. എടിഎം സേവനവും തടസ്സപ്പെട്ടേക്കാം.

എന്‍ഇഎഫ്ടി, ഐഎംപിഎസ്, ആര്‍ജിടിഎസ് തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകള്‍ തടസ്സമില്ലാതെ നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →