ന്യൂഡല്‍ഹി ഡിസംബര്‍ 14: കോണ്‍ഗ്രസിന്റെ ‘ഭാരത് ബചാവോ’ മെഗാറാലി ശനിയാഴ്ച രാവിലെ രാംലീല മൈതാനത്ത് നടക്കും. അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, എകെ ആന്‍റണി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.
പൗരത്വഭേദഗതി നിയമത്തെ തുടര്‍ന്ന് ഉയര്‍ന്നിട്ടുള്ള ആശങ്ക പ്രധാനവിഷയമാക്കി, രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനം, തകരുന്ന സാമ്പത്തികസ്ഥിതി, തൊഴിലില്ലായ്മ, കാര്‍ഷികപ്രശ്നങ്ങള്‍, വിലക്കയറ്റം തുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് സമരം. നവംബര്‍ 30ന് തീരുമാനിച്ച പരിപാടിയാണ് ഡിസംബര്‍ 14ലേക്ക് മാറ്റിയത്.