ന്യൂഡല്‍ഹി ഡിസംബര്‍ 13: ശബരിമലയില്‍ അക്രമം ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീംകോടതി. യുവതീപ്രവേശന വിധിയില്‍ വിശാല ബഞ്ച് പരിശോധിക്കുന്നവരെ കാത്തിരിക്കാനും നിര്‍ദ്ദേശം. ശബരിമലയില്‍ യുവതീപ്രവേശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം.
ശബരിമല വിധിയില്‍ സ്റ്റേ ഇല്ലെന്നും ക്രമസമാധാനനില പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. അവസാന ഉത്തരവ് അനുകൂലമായാല്‍ സംരക്ഷണം നല്‍കും. നിലവില്‍ സ്ത്രീകളുടെ സംരക്ഷണം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. വിശാല ബഞ്ച് എത്രയും പെട്ടെന്ന് രൂപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

