പത്തനംതിട്ട ഡിസംബര്‍ 3: പ്രളയ ധനസഹായം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ദുരിതബാധിതര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂ വകുപ്പ്. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലെ ഇരുപതിലേറെ കുടുംബങ്ങള്‍ക്കാണ് പണം തിരിച്ചടക്കണമെന്ന് കാണിച്ച് തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അര്‍ഹതപ്പെട്ടതിലും അധികം പണം ലഭിച്ചുവെന്നാണ് അധികൃതരുടെ വാദം.
അര്‍ഹതപ്പെട്ടതിലും അധികം പണം പലര്‍ക്കും ലഭിച്ചെന്നും ഇത് തിരിച്ച് പിടിക്കാനാണ് നോട്ടീസ് അയച്ചതെന്നുമാണ് റവന്യൂ അധികൃതരുടെ വാദം. 6000 രൂപ മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെ തിരിച്ചടക്കാനാണ് ദുരിത ബാധിതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പണം തിരിച്ചടക്കാന്‍ നിര്‍വ്വാഹമില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ദുരിത ബാധിതര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.