തിരുവനന്തപുരം ഡിസംബര്‍ 3: അറബിക്കടലില്‍ ‘പവന്‍’ എന്ന പേരില്‍ പുതിയ ചുഴലിക്കാറ്റ് വൈകാതെ രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഈ സീസണില്‍ അറബിക്കടലില്‍ രൂപമെടുക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണിത്. പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇപ്പോഴുള്ള ശക്തമായ തീവ്ര ന്യൂനമര്‍ദ്ദമാണ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്പെട്ട് പവന്‍ ചുഴലിക്കാറ്റായി മാറി സൊമാലിയന്‍ തീരത്തേക്ക് പോകും.
മറ്റൊരു ന്യൂനമര്‍ദ്ദം കേരള തീരത്തോട് അടുത്തു രൂപപ്പെട്ടിട്ടുണ്ട്. ഇതും വടക്കോട്ട് നീങ്ങാനാണ് സാധ്യത. ഇരു ചുഴലിക്കാറ്റും കേരളത്തെ കാര്യമായി ബാധിക്കില്ല. ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

