ജനാധിപത്യം മഹാരാഷ്ട്രയില്‍ കൊലചെയ്യപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി നവംബര്‍ 25: മഹാരാഷ്ട്രയില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്സഭയിലെ ചോദ്യോത്തര വേളയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. ഒരു ചോദ്യം സഭയില്‍ ഉന്നയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, എന്നാല്‍ ഇനി ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്നും ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്നും രാഹുല്‍ വ്യക്തമാക്കി.

മഹാരാഷ്ട്ര വിഷയത്തില്‍ ഇരുസഭകളിലും വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. പാര്‍ലമെന്‍റിന് പുറത്ത് നടന്ന പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →