തിരുവനന്തപുരം നവംബര്‍ 22: സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശബരിമലയ്ക്ക് പ്രത്യേകനിയമം കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. പ്രത്യേകബോര്‍ഡ് വോണോ, ദേവസ്വം ബോര്‍ഡിന് കീഴില്‍ അതോറിറ്റി വേണോ എന്ന കാര്യത്തിലാണ് ചര്‍ച്ച. ഗുരുവായൂര്‍, തിരുപ്പതി മാതൃകയില്‍ ശബരിമലയ്ക്കും പ്രത്യേക ബോര്‍ഡ് വേണമെന്നാണ് സുപ്രീംകോടതി നല്‍കിയ നിര്‍ദ്ദേശം.
പ്രത്യേകബോര്‍ഡ് രൂപീകരിച്ചാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കനത്ത തിരിച്ചടിയാകും. ശബരിമല ക്ഷേത്രത്തിലെ വരുമാനത്തെ ആശ്രയിച്ചാണ് മറ്റ് 1250 ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം. 58 ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയംപര്യാപ്തം. അതുകൊണ്ട് തന്നെ പ്രത്യേകബോര്‍ഡ് രൂപീകരിക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് എതിര്‍പ്പുണ്ട്. കോടതി ഉത്തരവ് നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാരിനാകില്ല. അതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാഹചര്യംകൂടി കണക്കിലെടുത്ത് ബോര്‍ഡിന് കീഴിലുള്ള അതോറിറ്റിക്ക് ശബരിമല ക്ഷേത്രഭരണം മാറ്റാന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് മടങ്ങി വന്നതിന്ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകു ക.

