രാജ്യമെങ്ങും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി നവംബര്‍ 20: രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു മതവിഭാഗത്തില്‍പ്പെട്ടവരും ഈ വിഷയത്തില്‍ പരിഭ്രമിക്കേണ്ടെന്ന് ഷാ രാജ്യസഭയില്‍ പറഞ്ഞു.

പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍, 3.28 പേര്‍ അപേക്ഷിച്ചതില്‍ 19 ലക്ഷം പേരാണ് അസമില്‍ പട്ടികയില്‍ നിന്ന് പുറത്തായത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രജിസ്റ്റര്‍ നടപ്പിലാകുമ്പോള്‍ അതില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന ട്രൈബ്യൂണലുകളെ സമീപിക്കാമെന്നും ഷാ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →