കാശ്മീര്‍ സാധാരണഗതിയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നുവെന്ന് അമിത് ഷാ

ന്യൂഡല്‍ഹി നവംബര്‍ 20: ജമ്മു കാശ്മീരിലെ ജനങ്ങള്‍ സാധാരണഗതിയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നുവെന്നും നിലവില്‍ എവിടെയും കര്‍ഫ്യൂ ഇല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാല്‍ ഇന്‍റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഷാ പറഞ്ഞു. കാശ്മീരില്‍ പാകിസ്ഥാന്‍ ഇടപെടല്‍ ഇപ്പോഴും ഉള്ളതുകൊണ്ട് സുരക്ഷയ്ക്ക് മുന്‍തൂക്കമുണ്ട്. പ്രാദേശിക ഭരണകൂടം വേണ്ട നടപടികള്‍ എടുക്കുമെന്നും ഷാ വ്യക്തമാക്കി.

ആഗസ്റ്റ് 5നാണ് അനുച്ഛേദം 370 റദ്ദാക്കുകയും സംസ്ഥാനത്ത കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. തുടര്‍ന്ന് ഇന്‍റര്‍നെറ്റും മൊബൈല്‍ സര്‍വ്വീസുകളുമൊക്കെ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സൈനികരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →