യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി നവംബര്‍ 19: മലങ്കര സഭയുടെ കീഴിലുള്ള പള്ളികളിലെ സെമിത്തേരിയില്‍ ശവസംസ്ക്കാരം നടത്താനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ നല്‍കിയ ഹര്‍ജിയില്‍, സഭ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്ന് സുപ്രീംകോടതി. സംസ്ക്കാരം നടത്താന്‍ അനുമതി നല്‍കിയില്ലെങ്കിലും യാക്കോബായ സഭക്ക് നിയമനടപടികള്‍ സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. 2017ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →