ന്യൂഡല്‍ഹി നവംബര്‍ 18: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ഫീസ് വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്‍റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രധാനഗേറ്റ് കടന്ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളും പോലീസുകാരും തമ്മില്‍ പ്രശ്നമുണ്ടായി.
തുടര്‍ന്ന്, യൂണിയന്‍ നേതാവ് ഐഷി ഘോഷടക്കം 54 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ പോലീസും വിദ്യാര്‍ത്ഥികളും സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ക്യാമ്പസില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ചര്‍ച്ചക്കായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം ഉന്നതാധികാര സമിതിയെ നിയോഗിച്ചു. യുജിസി മുന്‍ ചെയര്‍മാന്‍ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്.