ന്യൂഡല്‍ഹി നവംബര്‍ 18: ഹിന്ദുക്കള്‍ കുട്ടികളുടെ പിറന്നാളിന് കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇത്തരം ചടങ്ങുകള്‍ ഹിന്ദുക്കള്‍ ചെയ്യരുതെന്നും അതിലൂടെ സനാതന ധര്‍മ്മം പാലിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാമായണം, ഗീത, ഹനുമാന്‍ ചാലിസ, എന്നിവ കുട്ടികളെ പഠിപ്പിക്കണമെന്നും ഗിരിരാജ് വ്യക്തമാക്കി.
കാളി ദേവിയുടെ നാമത്തില്‍ സനാതന ധര്‍മ്മത്തിന്‍റെ മൂല്യങ്ങള്‍ പാലിക്കുമെന്നും കുട്ടികള്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ ഗീത, രാമായണം പഠിപ്പിക്കുമെന്നും പ്രതിജ്ഞയെടുക്കണമെന്ന് മന്ത്രി പറഞ്ഞു. മെഴുകുതിരിക്ക് പകരം മണ്‍ചെരാതുകള്‍ കത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.