ന്യൂഡല്‍ഹി നവംബര്‍ 16: സാമ്പത്തിക മാന്ദ്യം ഗ്രാമങ്ങളെ അപകടകരമായ രീതിയില്‍ ബാധിക്കുന്നുവെന്നും ദാരിദ്യം പെരുകുന്നുവെന്നുമുള്ള സൂചനയാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കണ്ടെത്തിയത്. പട്ടിണി പെരുകുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. റിപ്പോര്‍ട്ട് തന്നെ പ്രസിദ്ധീകരിക്കണ്ടെന്നാണ് തീരുമാനം. ഗ്രാമങ്ങളില്‍ ജനങ്ങളുടെ ചെലവഴിക്കല്‍ ശേഷി 2011-2012 വര്‍ഷങ്ങളില്‍ പ്രതിമാസം 1501 രൂപയായിരുന്നു. 2017-18 വര്‍ഷത്തില്‍ ഇത് 1446 രൂപയായി കുറഞ്ഞു.
കണക്കുകള്‍ കൃത്യമല്ലാത്തതിനാല്‍ റിപ്പോര്‍ട്ട് പുറത്തിറക്കുന്നില്ലെന്നാണ് വിശദീകരണം. 2021-22 വര്‍ഷം പുതിയ സര്‍വ്വേ നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

