ലാ പാസ് നവംബര്‍ 12: ബൊളീവിയല്‍ പ്രസിഡന്‍റ് ഇവോ മോറെയ്ല്‍സിന് വലതുപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ബൊളീവിയയില്‍ നിന്ന് രക്ഷപ്പെട്ട മൊറെയ്ല്‍സ് മെക്സിക്കോയില്‍ രാഷ്ട്രീയ അഭയം തേടിയതായി മൊറെയ്ല്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. പ്രതിഷേധക്കാര്‍ തന്‍റെ രണ്ട് വീടുകളും ആക്രമിച്ചു. രാജ്യം വിടുന്നതില്‍ കടുത്ത വേദനയുണ്ടെന്നും കൂടുതല്‍ ശക്തിയോടെ തിരിച്ചെത്തുമെന്നും മൊറെയ്ല്‍സ് ട്വിറ്ററില്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നാരോപിച്ചാണ് പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് മൊറെയ്ല്‍സ് രാജിവെച്ചത്. ജീനിയന്‍ അനെസ് ഇടക്കാല പ്രസിഡന്‍റായി സ്ഥാനമേറ്റു.