അനുച്ഛേദം 370 റദ്ദാക്കല്‍: കാശ്മീരില്‍ പണിമുടക്ക് 100-ാം ദിവസത്തിലേക്ക്

ശ്രീനഗര്‍ നവംബര്‍ 12: അനുച്ഛേദം 370 റദ്ദാക്കി ജമ്മു കാശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി വിഭജിച്ചതില്‍ കാശ്മീരിലെ ആളുകളുടെ പ്രതിഷേധം 100-ാം ദിവസത്തിലേക്ക് കടന്നു. പ്രദേശത്തെങ്ങും കര്‍ഫ്യൂ നിയന്ത്രണമില്ലെന്ന് പോലീസ് പറഞ്ഞു. മുന്‍കരുതലായി, സെക്ഷന്‍ 144 സിആര്‍പിസി പ്രകാരം ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് നിയന്ത്രണമുണ്ട്.

രാവിലെ കുറച്ച് സമയം തുറന്നതിന്ശേഷം ആളുകള്‍ കടയടച്ച് തിരികെ വീടുകളിലേക്ക് മടങ്ങും. പ്രീപെയ്ഡ് മൊബൈല്‍ സേവനങ്ങളും ഇന്‍റര്‍നെറ്റ് സേവനങ്ങളും കഴിഞ്ഞ 100 ദിവസമായി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പണിമുടക്ക് കാരണം പ്രദേശത്തെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. സുരക്ഷാസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ഗണ്ടര്‍ബാലില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.

Share
അഭിപ്രായം എഴുതാം