ന്യൂഡല്‍ഹി നവംബര്‍ 9: അയോദ്ധ്യ ഭൂമിതര്‍ക്കകേസില്‍ സുപ്രീംകോടതി വിധി പ്രസ്താവം ആരംഭിച്ചു. അയോദ്ധ്യയിലെ ക്രമസമാധാനം നേരിട്ട് വിലയിരുത്തിയ ശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധി പറയാന്‍ കോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് കേസില്‍ വിധി പറയുന്നത്. വിധി ഏകകണ്ഠമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അയോദ്ധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ 4000 സായുധ സൈനികരെ വിന്യസിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.