പാലക്കാട് നവംബര്‍ 6: വാളയാറില്‍ സഹോദരിമാരുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ച് ഇന്ന് ആരംഭിക്കും. വാളയാര്‍ അട്ടപ്പള്ളത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് നയിക്കുന്നത്. വാളയാര്‍, പുതുശ്ശേരി പ്രദേശങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ വ്യാഴാഴ്ച കളക്ട്രേറ്റിന് മുന്നില്‍ സമാപിക്കും. സമാപന യോഗത്തില്‍ ബിജെപി ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി സംസാരിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ റിലേ സത്യാഗ്രഹം തുടരുകയാണ്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ പാലക്കാട് ഏകദിന ഉപവാസം നടത്തിയിരുന്നു. യുഡിഎഫ് ഇന്നലെ പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചു.