നെഹ്റു മെമ്മോറിയല്‍ മ്യൂസിയം പുനഃസംഘടിപ്പിച്ചു, മോദി പ്രസിഡന്‍റ്

ന്യൂഡല്‍ഹി നവംബര്‍ 6: നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി പുനഃസംഘടിപ്പിച്ചു. കോണ്‍ഗ്രസ്സ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കരണ്‍ സിങ് എന്നിവരെ സൊസൈറ്റിയില്‍ നിന്ന് പുറത്താക്കി. മെമോറാണ്ടം ഓഫ് അസോസിയേഷന്‍ ആന്‍ഡ് റൂള്‍സ് റെഗുലേഷന്‍സ് പ്രകാരമാണ് സൊസൈറ്റി പുനസംഘടിപ്പിച്ചതെന്ന് ഉത്തരവില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൊസൈറ്റിയുടെ പ്രസിഡന്‍റ്. കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വൈസ് പ്രസിഡന്‍റും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, പ്രഹ്ലാദ് സിങ് പട്ടേല്‍, പ്രകാശ് ജാവദേക്കര്‍, വി മുരളീധരന്‍ എന്നിവരും സൊസൈറ്റിയില്‍ അംഗങ്ങളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →